കോട്ടയം നഗരത്തിൽ മാണിക്കുന്നത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ
കോട്ടയം നഗരസഭാ മുൻ കൗൺസിലറായിരുന്ന വി കെ അനിൽകുമാറിൻ്റെ മകൻ അഭിജിത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നു പുലർച്ചെയാണ് കൗൺസിലിൻ്റെ വീടിൻ്റെ മുമ്പിൽ വച്ച് പുതുപ്പള്ളി സ്വദേശി ആദർശിനെ (23) കുത്തി കൊലപ്പെടുത്തിയത്.
സിസി ടിവി ദൃശ്യങ്ങളിൽ ആദർശും, അഭിജിത്തും തമ്മിലുള്ള സംഘർഷവും, ഇതിനെ തടയാൻ ശ്രമിക്കുന്ന അനിൽകുമാറിനെയും, ഭാര്യയെയും കാണാം.സംഭവത്തെ തുടർന്ന് അഭിജിത്തിനെയും അനിൽകുമാറിനെയും പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
പ്രതിയെ പോലീസ് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.












































































