വട്ടവട മാതൃകാ ഗ്രാമം പദ്ധതി സംബന്ധിച്ച വിഷയങ്ങൾക്ക് പുറമെ . വട്ടവടയുടെ പൊതു പ്രശ്നങ്ങൾ കൂടി സർക്കാറിൻ്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് കേരള നിയമസഭയുടെ ലോക്കൽ ഫണ്ട് അക്കൗണ്ട്സ് സംബന്ധിച്ച സമിതി ചെയർമാൻ ടി പി രാമകൃഷ്ണൻ എം എൽ എ പറഞ്ഞു. വട്ടവട ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വട്ടവട ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളുമായി സമിതി അംഗങ്ങൾ നടത്തിയ യോഗ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വട്ടവടയിലെ റോഡ് വികസനം ത്വരിതപ്പെടുത്തണം, വട്ടവടയിലും പരിസര പ്രദേശങ്ങളിലുമായി വളർന്നു വരുന്ന ടുറിസം രംഗത്ത് ജനങ്ങളെക്കൂടി ഭാഗമാക്കണം . മാതൃകാ ഗ്രാമപദ്ധതിക്ക് നീക്കി വച്ച സ്ഥലം എങ്ങിനെ ഉപയോഗപ്പെടുത്താം എന്നതിനെപ്പറ്റി വ്യക്തത വരുത്താൻ സർക്കാറിന് റിപ്പോർട്ട് നൽകും.ടി പി രാമകൃഷ്ണൻ എം എൽ എ പറഞ്ഞു.
108 പട്ടികജാതി കുടുംബങ്ങൾക്ക് വീട് വച്ച് നൽകുന്നതായിരുന്നു മാതൃകാ ഗ്രാമം പദ്ധതി പല വിധ കാരണങ്ങളാൽ നടപ്പാകാതെ വന്നതിനെ തുടർന്നാണ് ലോക്കൽ ഫണ്ട് അക്കൗണ്ട്സ് സമിതി അംഗങ്ങൾ വട്ടവടയിലെത്തി യോഗം വിളിച്ച് ചേർത്തത്. വട്ടവട മാതൃക ഗ്രാമം പദ്ധതിയുടെ പ്രവർത്തനം സംബന്ധിച്ച ഓഡിറ്റ് പരാമർശങ്ങളും യോഗം ചർച്ച ചെയ്തു . സമിതി അംഗങ്ങളും എം എൽ എമാരുമായ എ സി മൊയ്തീൻ, ടി ഐ മധുസൂദനൻ, എൽദോ പി കുന്നപ്പിള്ളി, കെ പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ സ്ഥലം എം എൽ എ അഡ്വ. എ രാജ മറ്റ് ഉദ്യോഗസ്ഥർ ഹാബിറ്ററ്റ് ചീഫ് ആർക്കിടെക്ട് ജി ശങ്കർ തുടങ്ങിയവർ പങ്കെടുത്തു. യോഗ ശേഷം സമിതി അംഗങ്ങൾ പദ്ധതി പ്രദേശം സന്ദർശിച്ചു.

നിയമസഭാ ലോക്കൽ ഫണ്ട് അക്കൗണ്ട്സ് സംബന്ധിച്ച സമിതി അംഗംങ്ങൾ വട്ടവട മാതൃകാ ഗ്രാമപദ്ധതി പ്രദേശം സന്ദർശിക്കുന്നു.