454 വോട്ടിനാണ് പാസായത്. എതിര്‍ത്ത് രണ്ടു വോട്ടുകള്‍ മാത്രം. ഒ.ബി.സി വിഭാഗത്തിനും സംവരണം വേണമെന്ന ആവശ്യം കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ശക്തമായി ഉന്നയിച്ചെങ്കിലും പരിഗണിച്ചില്ല. ഓരോ ഭേദഗതിയും പ്രത്യേകം പ്രത്യേകം വോട്ടിനിടുകയായിരുന്നു.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ സമ്മേളനത്തില്‍ അവതരിപ്പിച്ച ആദ്യ ബില്‍ അതിന്റെ ചരിത്ര നിയോഗം പൂര്‍ത്തിയാക്കാൻഇന്ന്രാജ്യസഭയിലെത്തും.
വരുന്നപൊതുതിരഞ്ഞെടുപ്പിലബാധകമാവുംവിധം നടപ്പാക്കണമെന്ന് പ്രതിപക്ഷം ശക്തമായി ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ വഴങ്ങിയില്ല. മണ്ഡല പുനര്‍നിര്‍ണയം നടക്കുന്ന 2026നുശേഷം മതിയെന്ന നിലപാടിലാണ് സര്‍ക്കാര്‍.















































































