വരുന്ന നാല് മാസം കേരളത്തിൽ വൈദ്യുതി നിരക്ക് കൂടും. യൂണിറ്റിന് ഒൻപത് പൈസ നിരക്കിലാണ് വർധന. ഫെബ്രുവരി 1 മുതൽ മേയ് 31 വരെയാണ് പുതിയ വൈദ്യുതി നിരക്ക് നൽകേണ്ടി വരിക. നാല് മാസത്തേക്ക് ഇന്ധന സർചാർജ് പിരിച്ചെടുക്കാൻ വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ഉത്തരവിട്ടിരുന്നു.ഇതനുസരിച്ചാണ് നിരക്ക് വർധന. അതേസമയം പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്ക് വർധന ബാധകമല്ല. സർചാർജ് തുക ബില്ലിൽ പ്രത്യേകം രേഖപ്പെടുത്തും.പുറത്തുനിന്നു വൈദ്യുതി വാങ്ങിയതിന് ബോർഡിന് അധികം ചെലവായ തുകയാണ് നാല് മാസം കൊണ്ട് പിരിച്ചെടുക്കുന്നത്. 2022 ഏപ്രിൽ ഒന്ന് മുതൽ ജൂൺ 30 വരെയാണ് പുറത്തുനിന്നു വൈദ്യുതി വാങ്ങിയത്.
