വിവിധ വകുപ്പ് മേധാവികളുമായി ഇന്ന് രാവിലെ ചർച്ച നടത്തും. ഉപകരണങ്ങൾ ഇല്ലാത്തതിനാൽ ശസ്ത്രക്രിയകൾ മാറ്റിവെച്ചതോടെയാണ് യോഗം.
ഇന്ന് നടത്താനിരുന്ന 10 ശസ്ത്രക്രിയകളാണ് ഉപകരണങ്ങളില്ലാത്തതിനെ തുടർന്ന് മാറ്റിവെച്ചത്.
ശാസ്ത്രക്രിയ മാറ്റിവെച്ച രോഗികളിൽ ചിലർ മറ്റിടങ്ങളിൽ ചികിത്സ തേടി.
ശസ്ത്രക്രിയ ഉപകരണങ്ങൾക്കുള്ള കരാറുകൾ കഴിഞ്ഞ രണ്ട് വർഷമായി ശ്രിചിത്ര പുതുക്കിയിരുന്നില്ല.
താത്കാലികമായി കരാർ നീട്ടി, പഴയ വിലയിൽ തന്നെയായിരുന്നു ഉപകരണങ്ങൾ എത്തിച്ചിരുന്നത്. ഇതോടെ കരാറുകാർ ഉപകരണങ്ങൾ എത്തിക്കാതെയായി. ബാക്കിയുണ്ടായിരുന്ന സ്റ്റോക്കും എടുത്തുകൊണ്ടുപോയി. ശസ്ത്രക്രിയ മുടങ്ങിയത് വാർത്തയായതോടെ അധികൃതർ ഇടപെടുകയായിരുന്നു