കോട്ടയം നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ. അനിൽകുമാർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
തിരുനക്കരയിൽ നിന്നും ബഹുജനമാർച്ചോടെയാണ് അനിൽകുമാർ കോട്ടയം താലൂക്ക് ഓഫീസിലേക്ക് എത്തിയത്.
മൂന്ന് സെറ്റ് പത്രികയാണ് വരണാധികാരി പുഞ്ച സ്പെഷ്യൽ ഓഫീസർ കെ.പി ജയകുമാർ മുമ്പാകെ സമർപ്പിച്ചത്.
കെ.സുരേഷ് കുറുപ്പ്, എം.കെ പ്രഭാകരൻ, ജോജി കുറത്തിയാടൻ, സന്തോഷ് കേശവനാഥ് എന്നിവർ സ്ഥാനാർത്ഥിക്കൊപ്പം പത്രിക സമർപ്പണ സമയത്ത് ഒപ്പമുണ്ടായിരുന്നു.













































































