തിരുവനന്തപുരം സെൻറ് സേവിയേഴ്സ് കോളേജ് ഗ്രൗണ്ടാണ് എലീറ്റ് ഗ്രൂപ്പ് സിയിൽ നടക്കുന്ന മത്സരത്തിന് വേദിയാവുക. ഗ്രൂപ്പിൽ കളിച്ച രണ്ടു മത്സരങ്ങളും വിജയിച്ച ഛത്തീസ്ഗഡ് 13 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. ഒരു ജയവും ഒരു സമനിലയും ഉള്ള കേരളം 10 പോയിന്റുമായി മൂന്നാമതുണ്ട്. ജയിച്ചാൽ മാത്രമേ അടുത്തഘട്ടത്തിലേക്കുള്ള സാധ്യത ഉള്ളൂ എന്നതിനാൽ ജയം മാത്രമാവും കേരളത്തിൻറെ ലക്ഷ്യം.
