കൊച്ചിയിലെ പെറ്റ് ഷോപ്പില്‍ നിന്ന് നായ്ക്കുട്ടിയെ തട്ടിക്കൊണ്ടുപോയ വിദ്യാര്‍ത്ഥികള്‍ പിടിയില്‍.എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളായ നിഖില്‍, ശ്രേയ എന്നിവരാണ് പിടിയിലായത്.കര്‍ണ്ണാടകയിലെ കര്‍ക്കലയില്‍ നിന്നാണ് പനങ്ങാട് പൊലീസ് പ്രതികളെ പിടികൂടിയത്.45 ദിവസം പ്രായമുള്ള പട്ടിക്കുട്ടിയെയും ഇവരുടെയടുത്ത് നിന്ന് കണ്ടെടുത്തു.
