കോട്ടയത്തെ കടുവാക്കുളത്താണ് സംഭവം.കടുവാക്കുളം മുണ്ടയ്ക്കൽ തുരുത്തേൽ മാട്ടി എബ്രഹാമിന്റെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയാണ് തകർത്തത്.
ഓട്ടോറിക്ഷ തകർത്തതു സംബന്ധിച്ച് പോലീസിൽ പരാതി നൽകി.
ഓട്ടോറിക്ഷയുടെ ഗ്ലാസ് അടക്കം ആക്രമണത്തിൽ തകർന്നു.
സംഭവത്തിൽ പ്രതിഷേധം സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് കടുവാക്കുളം കവലയിലെ ഓട്ടോറിക്ഷ തൊഴിലാളികൾ.













































































