ലിവർപൂളിനെ പരാജയപ്പെടുത്തി ക്വാട്ടർ ഫൈനൽ ഉറപ്പിച്ച് റയൽ മാഡ്രിഡ്. ചരിത്രപരമായ മടങ്ങിവരവിന് ലിവർപൂൾ സജ്ജമായെന്ന് പലരും പ്രതീക്ഷിച്ചെങ്കിലും 0-1 എന്ന സ്കോറിൽ പരാജയം ഏറ്റുവാങ്ങേണ്ടി വരികയായിരുന്നു. ഇതോടെ പരാജയപ്പെട്ട് ലിവർപൂൾ ടൂർണമെൻ്റിൽ നിന്ന് പുറത്തായി. ഇന്നത്തെ കളിയിൽ നിർണായകമായ ആ ഏക ഗോൾ പിറന്നത് കരിം ബെൻസീമയുടെ കാലുകളിലാണ്. കളിയുടെ ആദ്യ പകുതിയിൽ റയൽ മാഡ്രിഡിൻ്റെ ഗോൾ ശ്രമങ്ങളെ മികവുറ്റ രീതിയിലാണ് ഗോൾ കീപ്പർ അലിസ് പ്രതിരോധിച്ചത്. കളിയുടെ 79-ാം മിനിറ്റിലാണ് കരിം ബെൻസീമയുടെ ആ മനോഹരമായ ഗോൾ പിറന്നത്.
