ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന കേന്ദ്രത്തിന്റെ ഭേദഗതി ചെയ്ത നിയമം നടപ്പിലാക്കാൻ സംസ്ഥാനം തീരുമാനിച്ചു.
പുതിയ ഭേദഗതി പ്രകാരം വർഷത്തില്‍ അഞ്ച് ചലാനുകള്‍ ലഭിച്ചാല്‍ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും, പിഴ കുടിശ്ശികയുള്ള വാഹനങ്ങള്‍ ബ്ലാക്ക്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തും, കുടിശ്ശികയുള്ള വാഹനങ്ങള്‍ തടഞ്ഞുവെക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടാകും, ആർസി ഉടമയായിരിക്കും എല്ലാനിയമനടപടികളും നേരിടേണ്ടി വരിക.
കർശനമായ ഭേദഗതികളാണ് ഇത്തവണത്തെ മോട്ടോർ വാഹന നിയമത്തില്‍ കേന്ദ്രം വരുത്തിയിരിക്കുന്നത്. ഇത് കേരളത്തിലും നടപ്പാക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനം. നിലവില്‍ പിഴയുള്ളവർക്ക് 45 ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. അതിന് ശേഷവും പിഴയൊടുക്കാത്തവരെ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. ബ്ലാക്ക് ലിസ്റ്റിലുള്ള വാഹനങ്ങള്‍ക്ക് സേവനങ്ങളൊന്നും ലഭിക്കുകയില്ല.














































































