കോഴിക്കോട് ഇന്നുച്ച കഴിഞ്ഞ് വേനൽ മഴ ലഭിച്ചു. ജില്ലയിൽ വിവിധ ഇടങ്ങളിൽ പെയ്ത കനത്ത മഴയും കാറ്റും ചെറിയ തോതിൽ നാശം വിതച്ചു.താമരശ്ശേരി - മുക്കം പാതയിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു
സംസ്ഥാനത്ത് നിലവിലെ ഉയർന്ന താപനില ഞായർ / തിങ്കൾ വരെ തുടരും. ഏപ്രിൽ 28 മുതൽ ഇടി മിന്നൽ കാറ്റോട് കൂടിയ വേനൽ മഴ എല്ലാ ജില്ലകളിലും കൂടുതൽ പ്രദേശങ്ങളിൽ ലഭിക്കാൻ തുടങ്ങുന്നതോടെ തുടർന്നുള്ള ദിവസങ്ങളിൽ താപനിലയിൽ കുറവ് പ്രതീക്ഷിക്കുന്നു, മെയ് ആദ്യവാരവും വേനൽ മഴ സാധ്യത.
വേനൽ മഴ കൂടുതലും വൈകുന്നേരം / രാത്രി ആണ് ലഭിക്കുക പകൽ വെയിൽ തന്നെ ആയിരിക്കും.












































































