പാലാ ബിഷപ്പിന്റെ നര്‍കോട്ടിക് ജിഹാദ് വിവാദ പ്രസ്താവനയെ സംബന്ധിച്ച് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വന്നാല്‍ സഹകരിക്കുമെന്ന് പാലാ രൂപത.
ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസ്താവന സദുദ്ദേശത്തോടെയാണ്.
അതിന് മറ്റുള്ളവര്‍ തെറ്റായ വ്യാഖ്യാനങ്ങള്‍ നല്കുന്നു.
ഒരു മതത്തെയും ദ്രോഹിക്കാന്‍ ആയിരുന്നില്ല ബിഷപ്പിന്റെ പരാമര്‍ശം.
അതിനാല്‍ ഈ വിഷയത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് സഹായ മെത്രാന് മാര്‍ ജേക്കബ് മുരിക്കന്‍ പറഞ്ഞു.