വഖഫ് ഭേദഗതി നിയമത്തിന്റെയും രാജ്യത്ത് പലയിടത്തും ക്രിസ്ത്യാനികള്‍ക്ക് നേരെ അക്രമങ്ങള്‍ നടക്കുകയും ചെയ്യുന്നതിന്റെയും പശ്ചാത്തലത്തില്‍ കൂടിക്കാഴ്ചയ്ക്ക് വലിയ പ്രാധാന്യമുണ്ട്.
രാജ്യത്തെ എല്ലാ സഭാധ്യക്ഷൻമാർക്കും പ്രധാനമന്ത്രിയുടെ ക്ഷണമുണ്ട്. ഏപ്രില്‍ 25നാണ് കൂടിക്കാഴ്ച എന്ന് അറിയിച്ചെങ്കിലും സമയം പിന്നീട് നിശ്ചയിക്കും എന്നാണ് വിവരം. വഖഫ് നിയമ ഭേദഗതിയ്ക്ക് പിന്നാലെ ബിജെപിയുടെ നേതൃത്വത്തില്‍ സംഘപരിവാർ കത്തോലിക്കാ സഭയുടെ സ്വത്തു പിടിച്ചെടുക്കാൻ ശ്രമം നടത്തുന്നുവെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ആർഎസ്‌എസ് മുഖപത്രമായ ഓർഗനൈസറില്‍ വന്ന ലേഖനം തന്നെയാണ് ഇത്തരമൊരു ആരോപണത്തിന്റെ അടിസ്ഥാനം. ജബല്‍പ്പൂർ, ഒഡീഷ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ ക്രിസ്ത്യൻ സമുദായത്തിന് നേരെ നടന്ന ക്രൂരമായ അക്രമങ്ങള്‍ സഭാ നേതൃത്വങ്ങളില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.