സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശർ വരന്തരപ്പിള്ളി കലവറക്കുന്ന് സ്വദേശി വിനോദ് മരിച്ച സംഭവമാണ് കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്.
വിനോദിന്റെ ഭാര്യ നിഷ (43) ആണ് കൊലപാതകം നടത്തിയതെന്നും വ്യക്തമായിട്ടുണ്ട്. ഇക്കഴിഞ്ഞ 11–ാം തീയതി രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം.നിഷയുടെ ഫോൺ വിളികളിൽ സംശയാലുവായിരുന്ന വിനോദ് ഇതേച്ചൊല്ലി കലഹിക്കുന്നത് പതിവായിരുന്നു.സംഭവ ദിവസം ഇതേ ചൊല്ലി നടന്ന കലഹം കത്തി കുത്തിൽ കലാശിക്കുകയും, ആന്തരിക രകതസ്രാവത്തെ തുടർന്ന് മരിക്കുകയുമായിരുന്നു.