പീരുമേട്: കുമളിയിൽ വാട്ടർ അതോറിറ്റിയുടെ സെക്ഷൻ ആഫീസ് എത്രയും വേഗം ആരംഭിക്കണമെന്ന് വാഴൂർ സോമൻ എംഎൽഏ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് വകുപ്പ് മന്ത്രിക്കും, ജല അതോറിറ്റിക്കും, താൻ മാസങ്ങൾക്ക് മുൻപേ നിവേദനം സമർപ്പിച്ചുവെങ്കിലുംവാട്ടർഅതോറിറ്റിയുടെ അലംഭാവം തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ജല അതോറിട്ടി പീരുമേട് സബ് ഡിവിഷൻ ആഫീസിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയുടെ ഉത്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് സബ് ഡിവിഷനിൽ ഒരു സെക്ഷൻ ആഫീസ് മാത്രമുള്ള ഏക സബ് ഡിവിഷൻ ആഫീസാണ് പീരുമേട് എന്നും, ഒൻപത് പഞ്ചായത്തുകൾക്ക് ഒരു സെക്ഷൻ എന്നത് അതിശയം തന്നെയാണെന്നും കുമളിയിൽ സെക്ഷൻ ആരംഭിക്കുന്നതിനു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആവശ്യത്തിനുള്ളജീവനക്കാരെവിന്യസിച്ച്, സാമ്പത്തിക ബാദ്ധ്യതയില്ലാതെ തന്നെ യാഥർത്ഥ്യമാക്കാവുന്ന ഈ വിഷയത്തിൽ എത്രയും പെട്ടന്ന് ജല അതോറിറ്റിയുടെ തീരുമാനം ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
അസി. എക്സിക്യൂട്ടീവ് എൻഞ്ചീനിയർ സലീൻ പി.യുടെ അദ്ധ്യക്ഷതയി ചേർന്ന യോഗത്തിൽ, ആർ. വിനോദ്, അസി. എൻഞ്ചിനീയർ ഗംഗാരാജ്, ജൂനിയർ സൂപ്രണ്ട് ബിന്ദു സൂസൻ മാത്യു, കെ. ഡബ്ളിയു.ഇ.ഏ. ജില്ലാ പ്രസിഡന്റ് പി.ബി. സുഭാഷ് എന്നിവർ സംസാരിച്ചു.