നിയമസഭയിൽ കറുത്ത ഷർട്ടും കറുത്ത മാസ്ക്കും ധരിച്ചാണ് പ്രതിപക്ഷത്തെ യുവ എംഎൽഎമാർ എത്തിയത്. ഷാഫി പറമ്പിൽ, അൻവർ സാദത്ത്, സനീഷ് കുമാർ എന്നിവരാണ് കറുപ്പണിഞ്ഞെത്തിയത്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടികളിൽ കറുത്ത മാസ്കിനും വസ്ത്രത്തിനുമുണ്ടായ 'അപ്രഖ്യാപിത വിലക്ക്' വലിയ ചർച്ചായിരുന്നു. കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയേക്കുമെന്ന് ഭയന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിപാടികളിൽ 'കറുപ്പിന് അപ്രഖ്യാപിത വിലക്ക്'. പിന്നീട് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ അത്തരം മാറ്റി നിർത്തലുകളില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു