കോട്ടയം: എംസി റോഡിൽ മാതാ ഹോസ്പിറ്റലിനു മുൻവശത്ത് കലുങ്ക് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നവംബർ 10 വരെ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. എംസി റോഡിൽ കൂടി കോട്ടയം ഭാഗത്തേക്കു പോകുന്ന ചെറുവാഹങ്ങൾ 101 ജംഗ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ഓൾഡ് എംസി റോഡുവഴി അറുവാകുഴിഞ്ഞി ജംഗ്ഷൻ (ചൈതന്യ പാസ്റ്ററൽ സെൻറർ) വഴി പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് പരിപാലന ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.