നെടുമുടി പഞ്ചായത്ത് പ്രസിഡൻ്റായി സി പി എമ്മിലെ പി കെ വിനോദിനെ തിരഞ്ഞെടുത്തു.
യു ഡി എഫിലെ സാജു ആൻ്റണിയെയാണ് പരാജയപ്പെടുത്തിയത്.
പി കെ വിനോദിന് ഒമ്പതും സാജു ആന്റണിക്ക് അഞ്ചും വോട്ട് ലഭിച്ചു.
ഒരു യു ഡി എഫ് അംഗത്തിന്റെ വോട്ട് അസാധുവായി.
സി പി എമ്മിലെ വിഭാഗീയതയെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിവച്ചത്.
പാർട്ടി തീരുമാനിച്ച പ്രസിഡന്റിനെ അംഗീകരിക്കാതെ സി പി എം അംഗങ്ങൾ ആദ്യം തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.















































































