പാമ്പാടി : പൊത്തൻപുറം ബി.എം.എം. സീനിയർ സെക്കണ്ടറി സ്കൂളിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന സെൻട്രൽ സഹോദയ കോൺക്ലേവ് കോട്ടയം സംഘടിപ്പിച്ച കലാമേള " ഭാവസുധ 2022" സമാപിച്ചു. കോട്ടയം ജില്ലയിലെ വിവിധ സി.ബി.എസ്സ്.ഇ. സ്കൂളുകളിൽ നിന്ന് നൂറ്റിപതിനഞ്ച് ഇനങ്ങളിലായി അഞ്ഞൂറോളം വിദ്യാർത്ഥികൾ കലാമത്സരങ്ങളിൽ പങ്കെടുത്തു.

സമാപന സമ്മേളനത്തിൽ ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ M. L. A. വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു. കോട്ടയം മാർ ബസ്സേലിയോസ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി. നിനി ഏബ്രഹാം, ബി.എം.എം. സ്കൂൾ ലോക്കൽ മാനേജർ റവ.ഫാ. മാത്യു . കെ. ജോൺ, കാരികോട് ശ്രീ സരസ്വതി വിദ്യാമന്ദിർ പ്രിൻസിപ്പൽ ശ്രീ. ആർ. രെഞ്‌ജിത്ത് , വൈക്കം ശ്രീ ശങ്കര ഇംഗ്ലീഷ് മീഡിയം സ്കൂൾ മാനേജർ ശ്രീ. എം. നീലകണ്ഡൻ , ബി.എം.എം. സ്കൂൾ പ്രിൻസിപ്പൽ ശ്രീ.റെജി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. പാമ്പാടി ബി.എം.എം. സീനിയർ സെക്കണ്ടറി സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. കോട്ടയം ബേക്കർ വിദ്യാപീഠ് ഫസ്റ്റ് റണ്ണർ അപ്പും, കോട്ടയം മാർ ബസ്സേലിയോസ് പബ്ലിക് സ്കൂൾ സെക്കന്റ് റണ്ണർ അപ്പും ആയി .
