അസം സോണിപൂർ സ്വദേശി രാജ്കൂൾ ആലമാണ് (33) എക്സൈസിൻ്റെ പിടിയിലായത്.
കോട്ടയം നഗരത്തിൽ പഴം - പച്ചക്കറി വ്യാപരത്തിന്റെ മറവിലായിരുന്നു യുവാക്കളെയും വിദ്യാർത്ഥി വിദ്യാർത്ഥിനികളെയും ലക്ഷ്യമാക്കി ലഹരി ഉല്പന്നങ്ങൾ വിറ്റിരുന്നത്.
നാല് ലക്ഷം രൂപ വിലവരുന്ന ബ്രൗൺഷുഗറും ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തു.
78 ചെറിയ പ്ലാസ്റ്റിക്ക് കണ്ടൈനറുകളിൽ സൂക്ഷിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
100 മില്ലിഗ്രാമിന് 5,000 രൂപ നിരക്കിൽ ഇയാൾ വിൽപ്പന നടത്തിയിരുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
നഗരത്തിലെ പച്ചക്കറി കടയിലെ ജീവനക്കാരനായ ഇയാളെ ഒരാഴ്ച നീണ്ട നിരീക്ഷണത്തിനൊടുവിലാണ് അറസ്റ്റ് ചെയ്തത്.
ഒരിക്കൽ ഉപയോഗിച്ചാൽ ദിവസം മുഴുവൻ ലഹരിയിലേക്ക് മയങ്ങി വീഴുന്ന തരത്തിൽ ഉള്ള മാരക മയക്കമരുന്നാണ് കറുപ്പ് ചെടിയിൽ നിന്നും സംസ്ക്കരിച്ചെടുക്കുന്ന ഹെറോയിൻ അഥവാ ബ്രൗൺ ഷുഗറെന്നും എക്സൈസ് അധികൃതർ പറഞ്ഞു.
എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ് ജോണിൻ്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
കമ്മീഷണർ സ്‌ക്വാഡിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഫിലിപ്പ് തോമസ്,
ഇന്റലിജൻസ് ബ്യുറോ പ്രിവന്റീവ് ഓഫീസർ രഞ്ജിത്ത്. കെ. നന്ദ്യാട്ട് കോട്ടയം എക്‌സൈസ് സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസർമാരായ കെ.എൻ വിനോദ്, അനു. വി. ഗോപിനാഥ്, ജി.അനിൽ കുമാർ സിവിൽ എക്‌സൈസ് ഓഫീസർമാരായ നിമേഷ്. കെ.എസ്, പ്രശോഭ് കെ.വി, ശ്യാം ശശിധരൻ, വനിത സിവിൽ എക്‌സൈസ് ഓഫീസർ വിജയരശ്മി.വി എന്നിവരുമാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി.












































































