ഡൽഹി: ജോഷിമഠിൽ വിള്ളൽ ഉണ്ടാകുന്ന കെട്ടിടങ്ങളുടെയും വീടുകളുടെയും എണ്ണം ഉയരുന്നു. ഇതുവരെ 723 വീടുകളിൽ വിള്ളലുകൾ കണ്ടെത്തിയിട്ടുണ്ട്. സുരക്ഷ കണക്കിലെടുത്ത് 131 കുടുംബങ്ങളെ താൽക്കാലികമായി മാറ്റിപ്പാർപ്പിച്ചു. വീടുകൾ പൂർണമായും തകർന്ന പത്തു കുടുംബങ്ങൾക്ക് ഒന്നരലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം ദുരിതബാധിതരായ കുടുംബങ്ങൾക്ക് ആവശ്യാനുസരണം ഭക്ഷ്യ കിറ്റുകളും, പുതപ്പുകളും വിതരണം ചെയ്തിട്ടുണ്ട്. ഈ ക്രമീകരണങ്ങൾക്കിടയിൽ ജനങ്ങളുടെ പ്രതിഷേധവും ആരംഭിച്ചിട്ടുണ്ട്. അതേസമയം ജോഷിമഠിലെ സിഗ്ദാർ വാർഡിൽ റോഡിലെ ഹോട്ടലുകൾ ഇന്ന് പൊളിച്ചു നീക്കും. ഭൂമി പിളർന്നതിനെ തുടർന്ന് രണ്ടു ഹോട്ടലുകൾ ചെരിഞ്ഞു കൂട്ടിമുട്ടി നിൽക്കുകയാണ്. പൊളിക്കലിനെതിരെ ഹോട്ടൽ ഉടമയും കുടുംബവും സമരം തുടങ്ങി.
