കോഴിക്കോട്: 61-ാമത് കേരള സ്കൂൾ കലോത്സവത്തിൽ കണ്ണൂരും കോഴിക്കോടും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. രണ്ടാം ദിവസമായ ഇന്നലെ 59 ഇനങ്ങളിൽ മത്സരം അവസാനിച്ചപ്പോൾ 458 പോയിന്റുമായി കണ്ണൂർ ജില്ല മുന്നേറ്റം തുടരുകയാണ്. 453 പോയിൻറ് നേടി കോഴിക്കോടും തൊട്ടുപിന്നിലുണ്ട്. 448 പോയിൻറ് ലഭിച്ച നിലവിലെ ജേതാക്കളായ പാലക്കാട് ആണ് മൂന്നാം സ്ഥാനത്ത്.
