വനിതാ ടി-20 ലോകകപ്പിൽ ഇന്ത്യക്ക് വെസ്റ്റ് ഇൻഡീസിനെതിരെ ജയം.വിൻഡീസ് വനിതകൾ ഉയർത്തിയ 118 റൺസ് വിജയലക്ഷ്യം 18.1 ഓവറിൽ ഇന്ത്യ മറികടന്നു.ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ സ്‌മൃതി മന്ദാന പരിക്ക് മാറിയെത്തി. ദേവിക വൈദ്യയും ഇലവനിലേക്ക് മടങ്ങിയെത്തി. മന്ദാന-ഷെഫാലി സഖ്യമാണ് ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ ഇന്ത്യ തോല്‍പ്പിച്ചിരുന്നു. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് തോറ്റ വിന്‍ഡീസിന് സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ന് ജയിക്കേണ്ടിയിരുന്നു.
