കൊല്ലം പെരിനാട് ചെറുമൂട് തോമസ് ഭവനിൽ റെയ്നോൾഡാണ്(59) പിജി ഡോക്ടറെ മർദിച്ചത്. മെഡിസിൻ വാർഡിൽ തിങ്കളാഴ്ച രാത്രി 11.20നായിരുന്നു സംഭവം. ഇഞ്ചക്ഷൻ വെക്കുന്നതിനുള്ള കാനുല മാറ്റുന്നത് സംബന്ധിച്ചുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്. കാനുല മാറാൻ വൈകിയെന്ന് ആരോപിച്ച് റെയ്നോൾഡ് വാർഡിൽ ബഹളമുണ്ടാക്കി. കാര്യം അന്വേഷിച്ചെത്തിയ പിജി ഡോക്ടറുടെ മാസ്ക് ബലംപ്രയോഗിച്ച് മാറ്റി മർദിക്കുകയായിരുന്നു. മറ്റു ജീവനക്കാർ ഇടപെട്ട് പിടിച്ചുമാറ്റുകയും സുരക്ഷാജീവനക്കാർ പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു.