സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് സതീഷിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.
നിലവിലെ ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒഴിവിലാണ് നിയമനം.
ഡി വൈ എഫ് ഐ മുന്‍ സംസ്ഥാന പ്രസിഡന്റും സി പി എം സംസ്ഥാന കമ്മിറ്റി അംഗവുമാണ് എസ് സതീഷ്.
45 തികയാത്ത സതീഷ് ജില്ലാ സെക്രട്ടറിയായി എത്തുന്നത് പാര്‍ട്ടിക്ക് യുവപ്രതിച്ഛായ കൊണ്ടുവരുമെന്നാണ് പ്രതീക്ഷ.
കോതമംഗലം അയ്യങ്കാവ് സ്വദേശിയായ സതീഷ് എറണാകുളം സംസ്ഥാന സമ്മേളനത്തിന് ശേഷമാണ് സംസ്ഥാന സമിതി അംഗമായത്.