കല്‍പ്പറ്റ: രാജ്യത്ത് സിപിഎമ്മിന്റെ പ്രസക്തി
കുറയുന്നതിന് കാരണം കോണ്‍ഗ്രസല്ലെന്ന് എഐസിസി ജനറല്‍
സെക്രട്ടറി ഉമ്മന് ചാണ്ടി. സിപിഎം ഇപ്പോള്‍ സ്വയം കുഴിച്ച
കുഴിയില്‍ വീണിരിക്കുകയാണെന്നും ഉമ്മന് ചാണ്ടി
വയനാട്ടില്‍ പറഞ്ഞു.
കേരളത്തില്‍ യുഡിഎഫും
എല്‍ഡിഎഫും തമ്മിലാണ് മത്സരം. സിപിഎമ്മിനെതിരേ ഒന്നും
പറയില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി
പറഞ്ഞത് അദ്ദേഹത്തിന്‍റെ മഹത്വം കൊണ്ടാണെന്നും ഉമ്മന്
ചാണ്ടി പറഞ്ഞു.














































































