തിരുവനന്തപുരം:കേരളം അടക്കം 4 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തിൽ ഏപ്രിൽ 9 വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4 നായിരിക്കും. കേരളത്തിനൊപ്പം അസവും പുതുച്ചേരിയും ഏപ്രിൽ 9 ന് പോളിംഗ് ബൂത്തിലെത്തും. ഏപ്രിൽ 23 നായിരിക്കും തമിഴ്നാട്ടിലെ വോട്ടെടുപ്പ്. പശ്ചിമ ബംഗാളിൽ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രിൽ 23 ന് ഒന്നാം ഘട്ട തെരഞ്ഞെടുപ്പും ഏപ്രിൽ 29 ന് രണ്ടാം ഘട്ട തെരഞ്ഞെടുപ്പും
സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതികൾ ഇന്ത്യയുടെ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. 140 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒരു ഘട്ടത്തിലായാണ് നടക്കുക.
പ്രഖ്യാപനപ്രകാരം മാർച്ച് 16ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. സ്ഥാനാർഥികൾക്ക് മാർച്ച് 23 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. മാർച്ച് 24ന് പത്രികകൾ പരിശോധിക്കുകയും മാർച്ച് 26 വരെ പത്രിക പിൻവലിക്കാനുള്ള അവസരവും ഉണ്ടാകും.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് മോഡൽ കോഡ് ഓഫ് കണ്ടക്റ്റ് നിലവിൽ വന്നതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തിരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പുകൾ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ആരംഭിച്ചു.













































































