കോട്ടയം: കേരളത്തിലെ ജ്യോതിശാസ്ത്ര പ്രേമികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ അമച്വർ ആസ്ട്രോണമേഴ്സ് ഓർഗനൈസേഷൻ കേരള (ആസ്ട്രോ കേരള)യുടെ സംസ്ഥാനതല മെമ്പർഷിപ്പ് കാമ്പയിന് കോട്ടയം ജില്ലാ ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ തുടക്കമായി. കോട്ടയം എം.ടി സെമിനാരി നടന്ന സംഘടിപ്പിച്ച 'ജ്യോതിശാസ്ത്ര സായാഹ്നത്തിൽ .

സംസ്ഥാനതല മെമ്പർഷിപ്പ് വിതരണോദ്ഘാടനം ആസ്ട്രോ കേരള സംസ്ഥാന പ്രസിഡൻ്റും പ്രമുഖ ശാസ്ത്രപ്രചാരകനും തിരുവനന്തപുരം എം.ജി. കോളേജ് അസിസ്റ്റൻ്റ് പ്രൊഫസറുമായ ഡോ. വൈശാഖൻ തമ്പി നിർവ്വഹിച്ചു.
തുടർന്ന് 'ജ്യോതിശാസ്ത്രത്തിൻ്റെ കഥ: The Sky Connection Story of Astronomy' എന്ന വിഷയത്തിൽ ഡോ. വൈശാഖൻ തമ്പി പ്രഭാഷണം നടത്തി. അവതരണത്തിന് ശേഷം നടന്ന ചർച്ചയിൽ നിരവധി പേർ പങ്കെടുത്തു.

ജ്യോതിശാസ്ത്ര ഉപകരണങ്ങളുടെ പരിചരണം, റിപ്പയറിംഗ്, നിർമ്മാണം എന്നിവ കേരളമൊട്ടാകെ വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി ആസ്ട്രോ കേരളയുടെ പുതിയ കാൽവെയ്പ്പായ ടെലിസ്കോപ്പ് ക്ലിനിക്കിൻ്റെ ഉദ്ഘാടനം. . ആസ്ട്രോ അംഗങ്ങളായ ബിനോയ് പി. ജോണി, കെ.കെ. രവീന്ദ്രൻ എന്നിവർക്ക് ടെലിസ്കോപ്പ് കൈമാറി കൊണ്ട് വൈശാഖൻ തമ്പി നിർവ്വഹിച്ചു

* ആസ്ട്രോ അംഗങ്ങളെ പ്രതിനിധീകരിച്ച് കോട്ടയം ചാപ്റ്ററിലെ ജൂനിയർ അമേച്വർ ആസ്ട്രോണമേഴ്സ് ആയ നയന ദിപു, അദിതി പ്രാൺ രാജ് എന്നിവരും,
* പൊതുജനങ്ങളെ പ്രതിനിധീകരിച്ച് എം.ടി. സ്കൂളിൻ്റെ മുൻ ഹെഡ്മാസ്റ്റർ ശ്രീ. മോൻസി പി. ജോർജ്ജും ഡോ. വൈശാഖൻ തമ്പിയിൽ നിന്ന് അംഗത്വം ഏറ്റുവാങ്ങി. പരിപാടിയോടനുബന്ധിച്ച് നടത്തിയ സൂര്യ കളങ്കനിരീക്ഷണം MT സെമിനാരിസ്കുൾ HM റുബി ജോൺ ഉത്ഘാടനം ചെയ്തു .രാഹുൽ വിശ്വം തേജസ് മനോജ്, ഷിബു പി സി ,ധന ജ്ഞയൻ അബിൻ ,എന്നിവർ സൂര്യഗ്രഹണ നിരിക്ഷണത്തിന് നേതൃത്വം നൽകി ആസ്ട്രോ

കോട്ടയം ചാപ്റ്റർ അഗം വും സീനിയർ അമമ്യർ ആസ്ട്രോണമറുമായ ശ്രീ. രവീന്ദ്രൻ കെ.കെ. അധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ കോ-ഓർഡിനേറ്റർ ശ്രീ. ബിനോയ് പി. ജോണി സ്വാഗതവും, ആർട്ടിസ്റ്റും ആസ്ട്രോ അംഗവുമായ ശ്രീജേഷ് ഗോപാൽ കൃതജ്ഞതയും രേഖപ്പെടുത്തി.














































































