സംസ്ഥാനത്ത് വലിയ തോതില്‍ ഉയര്‍ന്ന് നില്ക്കുന്ന ഇന്ധന വിലയില്‍ നേരിയ കുറവ് ഏര്‍പ്പെടുത്തി എണ്ണക്കമ്പനികൾ.
പെട്രോളിനും ഡീസലിനും 14 പൈസ വീതമാണ് കുറഞ്ഞത്.
ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 101.35 രൂപയായി.
ഡീസലിന് 93.45 രൂപയായി.
ഈ മാസം ഇത് രണ്ടാം തവണയാണ് ഇന്ധന വില കുറയുന്നത്.