തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ(ആർസിസി) വിവിധ തസ്തികളിലേക്കായി അടിയന്തര നിയമനം നടത്തുന്നുവെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് വ്യാജപരസ്യം.
എട്ടാംക്ലാസുമുതലുള്ള വിദ്യാഭ്യാസയോ ഗ്യതയുള്ളവർക്ക് വിവിധ തസ്‌തികകളിൽ ആകർഷകമായ ശമ്പളത്തോടെ ജോലിയെന്ന രീതിയിലാണ് വ്യാജപ്രചാരണം.
ഇത്തരം ജോലി വാഗ്ദാനങ്ങളുമായി ആർസിസിക്ക് യാതൊരു ബന്ധവുമില്ല. ആർസിസിയിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട എല്ലാവിവരങ്ങളും ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കുന്ന വ്യാജപരസ്യങ്ങളിൽ ആർസിസിയ്ക്ക് യാതൊരു ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ലന്നും ഇത്തരം പ്രചാരണങ്ങൾ വിശ്വസിക്കുന്നതിന് മുൻപ് പൊതുജനങ്ങൾ അതിന്റെ നിജസ്ഥിതി അന്വേഷിക്കണമെന്നും ഡയറക്ടർ പറഞ്ഞു












































































