മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസം എറിക് കാന്റോണ ഇത്തവണത്തെ യുവേഫ പ്രസിഡന്‍ഷ്യല്‍ പുരസ്കാരത്തിന് അര്‍ഹനായി. ഫുട്ബോളിനും കരിയര്‍ അവസാനിപ്പിച്ച ശേഷം നടത്തി കൊണ്ടിരിക്കുന്ന സാമൂഹിക സേവനങ്ങളും കണക്കില്‍ എടുത്താണ് പുരക്സാരം നല്‍കുന്നത്. 53കാരനായ കാന്റോണയ്ക്ക് വ്യാഴാഴ്ച നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് ഡ്രോയ്ക്ക് ഇടയില്‍ ഈ പുരസ്കാരം കൈമാറും.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം അഞ്ച് പ്രീമിയര്‍ ലീഗ് സീസണില്‍ നിന്ന് നാലു ലീഗ് കിരീടങ്ങള്‍ കാന്റോണ നേടിയിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു വേണ്ടി 143 മത്സരങ്ങളില്‍ നിന്ന് 64 ഗോളുകള്‍ കാന്റോണ നേടിയിരുന്നു. മാഴ്സെ, നിമെസ്, ലീഡ്സ് യുണൈറ്റഡ് എന്നീ ക്ലബുകള്‍ക്കായും കാന്റോണ കളിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസമായിരുന്നു ഡേവിഡ് ബെക്കാം ആയിരുന്നു ഈ പുരസ്കാരം നേടിയത്.