ഡല്‍ഹി: പുതിയ ജിഎസ്ടി നിരക്കുകള്‍ക്ക് അംഗീകാരം നല്‍കി കേന്ദ്രമന്ത്രിതല സമിതി. 12, 28 ശതമാനം സ്ലാബുകള്‍ ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശം അംഗീകരിച്ചു. ഇനിമുതല്‍ 5%, 18% എന്നിങ്ങനെ രണ്ട് സ്ലാബുകള്‍ മാത്രമായിരിക്കും ജിഎസ്ടിക്ക് ഉണ്ടാകുക. കേന്ദ്ര മന്ത്രിമാരുടെ ഉപസമിതിയാണ് ഇപ്പോള്‍ ഇത് അംഗീകരിച്ചിരിക്കുന്നത്. ജിഎസ്ടി കൗണ്‍സിലില്‍ ഇനി അംഗീകാരം ലഭിക്കേണ്ടതുണ്ട്.
നിലവില്‍ 12 ശതമാനം നികുതിയുള്ള ഇനങ്ങളില്‍ ഭൂരിപക്ഷവും 5% സ്ലാബില്‍ വരും. 28% നികുതിയുള്ളവ കൂടുതലും 18% സ്ലാബില്‍ ഉള്‍പ്പെടും. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ജി.എസ്.ടി ഇളവുമായി ബന്ധപ്പെട്ട് പ്രഖ്യാപനം നടത്തിയിരുന്നു ഇതിന് പിന്നാലെയാണ് ഇപ്പോള്‍ തീരുമാനം ഉണ്ടായിരിക്കുന്നത്.
ആഢംബര കാറുകളുടെ നികുതി 40 ശതമാനത്തില്‍ താഴെയായി നിജപ്പെടുത്തിയേക്കുമെന്നാണ് സൂചന. ആരോഗ്യ ഇൻഷുറൻസുകള്‍ക്ക് ജിഎസ്ടി ചുമത്തുന്ന നടപടി ഒഴിവാക്കണമെന്ന് ആവശ്യമുയർന്നിരുന്നു. അന്തിമതീരുമാനം ജിഎസ്ടി കൗണ്‍സിലില്‍ ഉണ്ടാകും.