ബിജെപി പിന്തുണയോടെ ജയിച്ച് വൈസ് പ്രസിഡന്റായ കോണ്‍ഗ്രസിലെ നൂർജഹാൻ നവാസ് സ്ഥാനം രാജിവയ്ക്കും.
നൂർജഹാൻ അടക്കമുള്ള എട്ട് അംഗങ്ങളെയും നേരത്തെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു.
പാർട്ടി തീരുമാനത്തിന് വഴങ്ങുമെന്ന് കൂറുമാറിയവരുടെ നേതാവ് ടി.എം. ചന്ദ്രനും വ്യക്തമാക്കി. കൂറുമാറിയവരുമായി റോജി എം. ജോണ്‍ എംഎല്‍എ നടത്തിയ ചർച്ചയിലാണ് പരിഹാരമായത്. പാർട്ടിക്ക് വഴങ്ങാൻ ഇവർ തീരുമാനിച്ചതോടെ പുറത്താക്കിയ എല്ലാവരെയും കോണ്‍ഗ്രസ് തിരിച്ചെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
തങ്ങളില്‍ ഒരാള്‍പോലും ബിജെപിയില്‍ ചേർന്നിട്ടില്ലെന്നും ഇപ്പോഴും കോണ്‍ഗ്രസ് തന്നെയാണെന്നും വിമതർ വ്യക്തമാക്കിയിരുന്നു. അതേസമയം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ടെസ്സി ജോസ് രാജിവയ്ക്കാൻ സാധ്യതയില്ല.
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗങ്ങൾ ഒന്നടങ്കം പാർട്ടിയിൽ നിന്ന് രാജിവെച്ച് ബിജെപിക്കൊപ്പം ചേർന്ന് സ്വതന്ത്ര സ്ഥാനാർഥിയെ വിജയിപ്പിക്കുകയായിരുന്നു.














































































