ചെന്നൈ ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി. ഇന്ത്യയ്ക്കെതിരായ പരമ്പര ഓസ്ട്രേലിയയ്ക്ക്. മൂന്ന് മത്സര പരമ്പര ഓസീസ് സ്വന്തമാക്കിയത് 2 - 1 ന്.270 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 49.1 ഓവറിൽ 248 റൺസിന് പുറത്തായി.45 റൺസിന് നാല് വിക്കറ്റ് വീഴ്ത്തിയ ആദം സാമ്പയാണ് ഇന്ത്യയെ തകർത്തത്. അഷ്ടണ്‍ അഗര്‍ രണ്ട് വിക്കറ്റും വീഴ്ത്തി.ഇന്ത്യൻ നിരയിൽ വിരാട് കോഹിലിയാണ് (54) ടോപ്പ് സ്കോറർ.ഹാർദിക് പാണ്ഡ്യ (40), ശുഭ്മാൻ ഗിൽ (37), കെ എൽ രാഹുൽ (32) എന്നിവർക്കും ഇന്ത്യയെ വിജയത്തിലെത്തിക്കാനായില്ല.17 പന്തിൽ 30 റൺസെടുത്ത രോഹിത് മികച്ച ഫോമിലായിരുന്നെങ്കിലും അലക്ഷ്യമായ ഷോട്ടിലൂടെ വിക്കറ്റ് നഷ്ടപ്പെടുത്തി.തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സൂര്യ കുമാര്‍ യാദവ് ഗോള്‍ഡന്‍ ഡക്കായി.

നേരത്തെ ടോസ് നേടി
ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ 49 ഓവറിൽ 269 റൺസിന് പുറത്തായി.47 ബോളിൽ 47
റൺസെടുത്ത മിച്ചൽ മാർഷാണ് ടോപ്പ് സ്കോറർ. ഒന്നാം വിക്കറ്റിൽ മാർഷ് - ട്രാവിസ് ഹെഡ്
സഖ്യം 68 റൺസ് കൂട്ടി ചേർത്തിട്ടാണ് പിരിഞ്ഞത്. മൂന്ന് വിക്കറ്റ് വീഴ്ത്തി
ഹർദ്ദിക് പാണ്ഡ്യ സന്ദർശകരെ 85 ന് മൂന്ന് എന്ന നിലയിലാക്കി.തുടർന്ന് ചെറിയ
സഖ്യങ്ങളിലൂടെ ഓസ്ട്രേലിയ മികച്ച
സ്കോറിലേക്കെത്തുകയായിരുന്നു.അലക്സ് ക്യാരി (38), ട്രാവിസ് ഹെഡ്
(33), മാർനസ് ലബുഷെയ്ൻ (28), സീൻ ആബോട്ട് (26), മാർക്കസ് സ്റ്റോയ്നിസ് (25),
ഡേവിഡ് വാർണർ (23)
എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.അവസാന വിക്കറ്റ് കൂട്ടുകെട്ടിൽ മിച്ചൽ
സ്റ്റാർക് - ആദം സാമ്പാ സഖ്യം നേടിയ 22 റൺസാണ് സ്കോർ 260 കടത്തിയത്.ഇന്ത്യയ്ക്കായി
ഹർദ്ദിക് പാണ്ഡ്യ 44 റൺസ് വഴങ്ങിയും, കുൽദീപ് യാദവ് 56
റൺസ് വഴങ്ങിയും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.മുഹമ്മദ് സിറാജ്, അക്സർ പട്ടേൽ എന്നിവർക്ക് രണ്ട് വിക്കറ്റുകൾ വീതം ലഭിച്ചു.