രാജ്യത്ത് കൊവിഡ് പ്രതിരോധ നടപടികൾ കൂടുതൽ ശക്തമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ.വിമാനത്താവളങ്ങളിൽ റാൻഡം പരിശോധനയിൽ കൂടുതൽ പോസിറ്റീവ് കേസുകൾ കണ്ടെത്തുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നീക്കം. കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ, ഉത്തർപ്രദേശിൽ നിന്നുള്ള രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ചൈനയിൽ നിന്നെത്തിയ ആഗ്ര സ്വദേശിക്ക് പിന്നാലെ, ദുബായിലേക്ക് പോകാനിരുന്ന ഉന്നാവോ സ്വദേശിക്കും പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. ഇതേതുടർന്ന് കൂടുതൽ അന്താരാഷ്ട്ര യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം.
