**
വഞ്ചിയൂർ കോടതി സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ മാധ്യമ പ്രവർത്തകർക്കു നേരേ തുടർച്ചയായി അരങ്ങേറുന്ന ആക്രമണങ്ങളിലും അധികൃതരുടെ മൗനത്തിലും പ്രതിഷേധിച്ച് കോട്ടയം പ്രസ് ക്ലബിൽ മാധ്യമ പ്രവർത്തകർ യോഗം ചേർന്നു
വഞ്ചിയൂരില്‍ അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം സംസ്ഥാനത്തും രാജ്യത്തും നടക്കുന്ന അതിക്രമ പരമ്പരകളില്‍ ഒടുവിലത്തേതാണെന്ന് യോഗം ആരോപിച്ചു
കെയുഡബ്ള്യൂജെ സംസ്ഥാന സെക്രട്ടറി ടി.പി പ്രശാന്ത് ഉദ്ഘാടനം ചെയ്തു
പ്രസ്ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യന്‍, സെക്രട്ടറി എസ് സനില്‍കുമാര്‍, ട്രഷറര്‍ ദിലീപ് പുരയ്ക്കല്‍ ജില്ലാ നിർവാഹക സമിതി അംഗങ്ങളായ ജി.ശ്രീജിത്ത്, അഞ്ജു ജെ അച്ചാമ്മ തുടങ്ങിയവര്‍ പ്രസംഗിച്ചു