കോഴിക്കോട് സർവ്വകലാശാലാ കാമ്പസിലേക്ക് എത്തുന്ന ഗവർണറെ തടയാൻ എസ്.എഫ്. ഐ പ്രവർത്തകർ നിലത്തു കിടന്നു പ്രതിഷേധിക്കുന്നു.
ഗവർണർക്കെതിരായ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ആവർത്തിച്ചു കൊണ്ടാണ് എസ്എഫ്ഐയുടെ സമരം.
പെൺകുട്ടികൾ അടക്കം പ്രതിഷേധിച്ച ഇരുന്നൂറോളം വരുന്ന പ്രവർത്തകരെ മുഴുവൻ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്.
പ്രതിഷേധത്തെ തുടർന്ന് സർവ്വകലാശാലയിൽ കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തി.
വൈകിട്ട് 6.40 ഓടെ യാണ് കാലിക്കറ്റ് സർവകലാശാല ഗസ്റ്റ് ഹൗസിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തുമെന്ന് അറിയിച്ചിരിക്കുന്നത്.