കോട്ടയം: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ ഏറ്റുമാനൂരില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് (പെണ്‍കുട്ടികള്‍) അഞ്ചാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഓണ്‍ലൈനായി www.stmrs.in എന്ന വെബ് പോര്‍ട്ടല്‍ മുഖേന ഫെബ്രുവരി 21 വരെ നല്‍കാം. കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി പ്രോജക്ട് കാര്യാലയം, പുഞ്ചവയല്‍, മേലുകാവ്, വൈക്കം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകള്‍, ഏറ്റുമാനൂര്‍ ഗവണ്മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ ഓണ്‍ലൈന്‍ അപേക്ഷ നല്‍കുന്നതിന് സൗകര്യമുണ്ട്.
അപേക്ഷയോടൊപ്പം കുട്ടിയുടെ ജാതി, വാര്‍ഷിക കുടുംബ വരുമാനം, പഠിക്കുന്ന ക്ലാസ് എന്നിവ തെളിയിക്കുന്ന രേഖകള്‍ നല്‍കണം. കുട്ടിയുടെ കുടുംബ വാര്‍ഷിക വരുമാനം രണ്ടു ലക്ഷം രൂപയില്‍ കവിയരുത്. പ്രത്യേക ദുര്‍ബല ഗോത്രവിഭാഗക്കാരെ(കാടര്‍,കോറഗര്‍,കാട്ടുനായ്ക്ക,ചോലനായ്ക്ക,കുറുമ്പര്‍) വരുമാന പരിധിയില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. മാര്‍ച്ച് 14ന് ഏറ്റുമാനൂര്‍ ഗവണ്മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടക്കുന്ന പ്രവേശനപ്പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അപേക്ഷാ ഫോമും വിശദവിവരങ്ങളും കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി പ്രോജക്ട് കാര്യാലയം, പുഞ്ചവയല്‍, മേലുകാവ്, വൈക്കം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകള്‍, ഏറ്റുമാനൂര്‍ ഗവണ്മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍,ജില്ലാ/താലൂക്ക് പട്ടകജാതി വികസന ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. വിശദവിവരത്തിന്് ഫോണ്‍: 04828 202751.














































































