സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ കേസുകളുടെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തിയതിനു സിപിഎമ്മിനും എന്‍സിപിക്കും സുപ്രീംകോടതി അഞ്ചു ലക്ഷം രൂപ വീതം പിഴ വിധിച്ചു.
ബിജെപി, കോണ്‍ഗ്രസ്, ആര്‍ജെഡി, സിപിഐ, ജെഡിയു, എല്‍ജെപി പാര്‍ട്ടികള്‍ക്ക് ഓരോ ലക്ഷം രൂപ വീതമാണു പിഴ.
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ വീഴ്ചയ്ക്കുള്ള ഈ ശിക്ഷ എട്ട് ആഴ്ചയ്ക്കകം തെരഞ്ഞെടുപ്പു കമ്മീഷന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ എട്ടു പാര്‍ട്ടികളോടും സുപ്രീംകോടതി നിര്‍ദേശിച്ചു.
മേലില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചാല്‍ 48 മണിക്കൂറിനകം ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കണമെന്നു സുപ്രീംകോടതി നിര്‍ദേശിച്ചു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും വെബ്സൈറ്റിലും ഇതു പ്രസിദ്ധീകരിക്കണം. വെബ്സൈറ്റിലെ ഹോംപേജില്‍ തന്നെ സ്ഥാനാര്‍ഥികളുടെ കേസുകള്‍ സംബന്ധിച്ച വിശദാംശങ്ങളുടെ ലിങ്ക് ഉണ്ടാകണം.