കോട്ടയം: ജില്ലാ സാമൂഹികനീതി ഓഫീസ് കേന്ദ്ര സർക്കാരിന്റെ നശാ മുക്ത് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി കോട്ടയം എം.ഡി സെമിനാരി ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്. എസ് യൂണിറ്റിന്റെ സഹകരണത്തോടെ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം നടത്തി. എം.ഡി. സെമിനാരി ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലഹരിയെന്ന സമൂഹിക വിപത്ത് പുതുതലമുറയെ നശിപ്പിക്കുകയാണെന്നും സമൂഹം ഇതിനെതിരേ പോരാടണമെന്നും് അദ്ദേഹം പറഞ്ഞു.
കോട്ടയം നഗരസഭാ വൈസ് ചെയർമാൻ ബി. ഗോപകുമാർ അധ്യക്ഷത വഹിച്ചു. കോട്ടയം നഗരസഭാഗം ജയാമോൾ ജോസഫ്, ജില്ലാ സാമൂഹികനീതി ഓഫീസർ പി. പ്രദീപ് , സീനിയർ സൂപ്രണ്ട് എം.വി സഞ്ജയൻ,എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഡോ.ജേക്കബ് ജോൺ എന്നിവർ പങ്കെടുത്തു. തുടർന്ന് ലഹരിക്കെതിരേ സ്‌കൂൾ മൈതാനത്ത് മനുഷ്യച്ചങ്ങലയും മജീഷ്യൻ ബെൻ കുറവിലങ്ങാട് അവതരിപ്പിച്ച മാജിക് ഷോയും നടന്നു.
ഫോട്ടോ ക്യാപ്ഷൻ: ജില്ലാ സാമൂഹികനീതി ഓഫീസ് കോട്ടയം എം.ഡി. സെമിനാരി ഹയർസെക്കൻഡറി സ്‌കൂളിൽ നടത്തിയ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
(കെ.ഐ.ഒ.പി.ആർ. 1516 /2025)