താൻ ഇപ്പോഴും കോൺഗ്രസ് പ്രവർത്തകനാണെന്നും എല്ലാ കാലവും ഞാൻ പാർട്ടിക്ക് വിധേയനാണെന്നും രാഹുൽ പറഞ്ഞു. പുറത്തുവന്ന ഓഡിയോ തന്റേതാണോയെന്ന ചോദ്യത്തിന് മറുപടി പറയാതെ അന്വേഷണം നടക്കട്ടേയെന്നായിരുന്നു രാഹുലിൻ്റെ മറുപടി. മാധ്യമങ്ങൾക്ക് മുന്നിലെത്താതെ ഒഴിഞ്ഞു മാറുകയാണ് എന്ന ആരോപണങ്ങൾക്കെതിരെ പ്രതികരിക്കുകയല്ലാതെ ലൈംഗികാരോപണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളിലൊന്നും തന്നെ പ്രതികരിക്കാൻ രാഹുൽ തയ്യാറായില്ല.
പാർട്ടിയെ ധിക്കരിച്ച് രാഹുൽ നിയമസഭയിലേക്ക് എന്നാണ് ഇന്ന് മാധ്യമങ്ങൾ വാർത്ത നൽകിയത്. പാർട്ടിയെ ധിക്കരിച്ചിട്ടില്ല. ഞാൻ ഇപ്പോഴും കോൺഗ്രസ് പ്രവർത്തകൻ. സസ്പെൻഷനിലുള്ള പ്രവർത്തകൻ എങ്ങനെ പെരുമാറണമെന്ന ബോധ്യം എനിക്കുണ്ട്. അതുകൊണ്ട് ഞാൻ ഒരു നേതാവിനെയും കാണാൻ ശ്രമിച്ചിട്ടില്ല. ചില മാധ്യമങ്ങൾ ഞാൻ മൗനത്തിലാണ് എന്ന് വാർത്ത നൽകി. എന്നാൽ ആരോപണം വന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ ഞാൻ വിശദമായി മാധ്യമങ്ങളെ കണ്ടതാണ്. കേസുമായി ബന്ധപ്പെട്ട അന്വേഷണം നടക്കട്ടേ. സസ്പെൻഷനിൽ ആണെങ്കിലും ഞാൻ കോണ്ഗ്രസ് പ്രവർത്തകനാണ്., രാഹുൽ പറഞ്ഞു.












































































