തൃശൂർ: കൊമ്പൻ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന് റെക്കോർഡ് ഏക്ക തുക. പൂരത്തിന് പങ്കെടുക്കാൻ ഒരു ആനക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണ് തെച്ചിക്കൊട്ടുകാവ് രാമചന്ദ്രന് ലഭിച്ചത്.ചാവക്കാട് വിശ്വനാഥ ക്ഷേത്രോത്സവത്തിന് പങ്കെടുക്കാൻ 6.75 ലക്ഷം രൂപയാണ് ഏക്ക തുക.തെച്ചിക്കോട്ടുകാവ് രാമചന്ദ്രനോടുള്ള ഇഷ്ടം കൊണ്ടാണ് ഇത്രയും തുക മുടക്കുന്നതെന്ന് പുഞ്ചിരി പൂരാഘോഷ കമ്മറ്റി അംഗങ്ങൾ പറയുന്നു.

കേരളത്തിൽ ആനകൾക്ക് പരമാവധി രണ്ടര ലക്ഷം രൂപ വരെയാണ് ഏക്കതുക ലഭിച്ചിട്ടുള്ളത്.27ന് ഉച്ചകഴിഞ്ഞ് 3ന് എഴുന്നള്ളിപ്പിൽ തിടമ്പാനയുടെ വലതു ഭാഗത്ത് രാമചന്ദ്രനെ നിർത്തും. രാത്രി 8.30നു രാമചന്ദ്രൻ തിരിച്ചുപോകും. 46 കമ്മിറ്റികളാണ് ഏക്കത്തിൽ പങ്കെടുത്തത്. തിടമ്പേറ്റുന്ന ആനയുടെ വലതു ഭാഗത്ത് രാമചന്ദ്രനു സ്ഥാനം കൊടുക്കാറുണ്ട്.














































































