കോഴിക്കോട്: പ്രശസ്ത സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ ചടങ്ങ് ഉത്ഘാടനം ചെയ്യും. സംസ്ഥാന ചെയർമാൻ കുന്നത്തൂർ ജെ. പ്രകാശ് അധ്യക്ഷത വഹിക്കും. പ്രശസ്ത കഥാകൃത്ത് യു കെ. കുമാരൻ , പ്രേംനസീർ സുഹൃത് സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ, ഗാനരചയിതാവ് സുരേഷ് രാമന്തളി തുടങ്ങിയവർ പങ്കെടുക്കും. SNDS ദേശീയ പ്രസിഡണ്ട് ഷൈജ കൊടുവള്ളി, ദേശീയ അധ്യാപക അവാർഡ് ജേതാവ് നീലകണ്ഠൻ മാസ്റ്റർ , പ്രശസ്ത സാഹിത്യകാരി ഡോ. ഇ പി. ജ്യോതി , ഗാന്ധിദർശൻ അധ്യാപക വേദി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് കെ.പി. മനോജ് കുമാർ , വടയ്ക്കണ്ടി നാരായണൻ എന്നിവരെ ആദരിക്കും.
ഡോ. പി. ജെ. കുര്യൻ ( കോട്ടയം ) , കെ.സി. രമ ( തിരുവനന്തപുരം ) , ഭാസി പനക്കൻ ( എറണാകുളം), കെ.ജി. റെജി ( പത്തനംതിട്ട), ജേക്കബ് തറയിൽ ( ആലപ്പുഴ) , ബാലകൃഷ്ണൻ കതിരൂർ ( എറണാകുളം) . എന്നിവർക്ക് ഗുരുപൂജ പുരസ്ക്കാരവും വിജയശ്രീ ( തൃശ്ശൂർ), സുനിത പി. എ. (എറണാകുളം), ബിന്ദു പോൾ കെ. (തിരുവനന്തപുരം), ശൂരനാട് രാജേന്ദ്രൻ ( കൊല്ലം) , ജി. കെ. ഗിരീഷ് ( കാസർകോട്), ഹാജറ കെ.എം. ( കോഴിക്കോട് ), ഡോ. ഹരീഷ് ദാമോദരൻ ( ആലപ്പുഴ ) എം. സുനിൽ കുമാർ ( വയനാട് ) , റോജി പോൾ ഡാനിയേൽ ( പത്തനം തിട്ട) , മുംതാസ് എം. എ ( കാസർകോട് ), വിജയശ്രീ. കെ. ( കണ്ണൂർ ) എന്നിവർക്ക് ഗുരു ശേഷ്ഠ പുരസ്ക്കാരവും സിന്ധു ജോഷി ( ആലപ്പുഴ ) , തോംസൺ കെ. വർഗീസ് ( പാലക്കാട് ) എ. എം. നാസർ ( കോഴിക്കോട് ) . ലിൻസി വിൻസെന്റ് ( കോട്ടയം ) , കെ. ശിവകുമാർ ജഗ്ഗു ( ആലപ്പുഴ), രജിത് ടി. കെ. ( കോഴിക്കോട് ) , ആശ കുരുവിള ( കോട്ടയം), വിജിന സി. കെ.( കോഴിക്കോട് ), സുധീഷ് ആർ. എസ്. ( കോഴിക്കോട് ) എന്നിവർക്ക് ഗുരുരത്ന പുരസ്ക്കാരവും നൽകാനായി തെരഞ്ഞെടുത്തിട്ടുണ്ട്.
2023 സെപ്തംബർ 2 ന് ഉച്ചക്ക് 2 മണി മുതൽ കോഴിക്കോട് ശിക്ഷക് സദനിൽ വച്ച് പുരസ്ക്കാര വിതരണ ചടങ്ങ് നടത്തുമെന്ന് സംസ്ഥാന ചെയർമാൻ കുന്നത്തൂർ ജെ. പ്രകാശ് പത്രസമ്മേളനത്തിൽ അറിയിച്ചു . സംസ്ഥാന സെക്രട്ടറി സഹദേവൻ കോട്ടവിള, ജില്ലാ ചെയർമാൻ പ്രജോഷ് കുമാർ എന്നിവരും പങ്കെടുത്തു.