കർക്കിടകമാസ പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയി ച്ചു. തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നിപകർന്നു.
ശക്തമായ മഴയെ അവഗണിച്ച് ആയിരക്കണക്കിന് ഭക്തരാണ് ഭഗവാനെ തൊഴാൻ കാത്ത് നിന്നത്.
കർക്കിടക മാസം ഒന്നാം തീയതിയായ നാളെ രാവിലെ അഞ്ചു മണിക്കാണ് ദർശനത്തിനായി നട തുറക്കുക.
നാളെ മുതൽ എല്ലാ ദിവസവും പതിനെട്ടാം പടിയിൽ പടിപൂജ ഉണ്ടായിരിക്കും. കർക്കിടക മാസ പൂജകൾ പൂർത്തിയാക്കി ജൂലൈ 21ന് രാത്രി 10 മണിക്ക് നട അടയ്ക്കും. നിറപുത്തരിക്കായി ജൂലൈ മാസം 29ന് ശബരിമല നട തുറക്കും. ജൂലൈ 30നാണ് നിറപുത്തരി.