ഡൽഹിയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത പുകമഞ്ഞാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിലും പുകമഞ്ഞു തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചതോടെ ആശങ്കയിലാണ് തലസ്ഥാന നഗരവാസികൾ. 50 മീറ്റർ പോലും ദൃശ്യപരിധി ഇല്ല. അനായാസകരമായി ശ്വസിക്കാൻ പോലും ജനങ്ങൾക്ക് സാധിക്കുന്നില്ല. പുകമഞ്ഞ് വ്യാപകമായതോടെ നഗരത്തിലെ അപകടങ്ങളുടെ എണ്ണവും കുത്തനെ വർദ്ധിച്ചിട്ടുണ്ട്.
