മലയാളി കൂട്ടായ്മയിൽ സംസ്കൃത ഭാഷയിലൊരുക്കുന്ന ആദ്യ സയൻസ് ഫിക്ഷൻ അനിമേഷൻ സിനിമ "ധീ" യുടെ നിർമ്മാണത്തിന് തുടക്കം കുറിച്ചു. ചിത്രം സംവിധാനം ചെയ്യുന്നത് രവിശങ്കർ വെങ്കിടേശ്വരൻ ആണ്.
അന്താരാഷ്ട്രതലത്തിൽ നിരവധി പുരസ്ക്കാരങ്ങൾ കരസ്ഥമാക്കിയ ഇന്ത്യയിലെ ആദ്യ സംസ്കൃത അനിമേഷൻ സിനിമയായ പുണ്യകോടിക്കു ശേഷം പപ്പറ്റിക്ക മീഡിയ നിർമ്മിക്കുന്ന സിനിമയാണ് "ധീ". 2020-ൽ നെറ്റ്ഫ്ളിക്സിലാണ് പുണ്യകോടി റിലീസ് ചെയ്തത്. ധീയുടെ അണിയറ പ്രവർത്തകരെല്ലാം മലയാളികളാണെന്നത് ശ്രദ്ധേയമാണ്. അജയ് തുണ്ടത്തിലാണ് ധീയുടെ പി ആർ ഓ.