കെ ടെറ്റ് പരീക്ഷ നിർബന്ധമാക്കിയ സുപ്രീംകോടതി വിധിക്കെതിരെ കേരളസർക്കാർ പുനപരിശോധന ഹർജി സമർപ്പിച്ചു.
വിഷയത്തിൽ ഇതുവരെ ആറ് പുനപരിശോധന ഹർജികളാണ് കോടതിക്ക് മുന്നിൽ എത്തിയിയിട്ടുള്ളത്. ഇതിൽ കേരളത്തിന്റെ ഹർജിയും ഉൾപ്പെടുന്നുണ്ട്.
സർക്കാർ -എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനത്തിനും സ്ഥാനക്കയറ്റത്തിനും കെ-ടെറ്റ് യോഗ്യത നിര്‍ബന്ധമാക്കിയ ഉത്തരവ് കഴിഞ്ഞ സെപ്റ്റംബര്‍ 1ന് ആണ് സുപ്രീം കോടതിയിൽ നിന്നുണ്ടായത്. ഇതിന്റെ അടിസ്ഥാനത്തിൽ അധ്യാപകർക്ക് കെ ടെറ്റ് നിർബന്ധമാക്കി സംസ്ഥാന സർക്കാർ ഉത്തരവ് പുറത്തിറക്കിയിരുന്നു.
പക്ഷെ ഇതിനെതിരെ ഇടത് അധ്യാപക സംഘടനകളുടെ ഉള്‍പ്പെടെ ശക്തമായ എതിര്‍പ്പ് ഉയർന്നതോടെ ഉത്തരവ് താത്ക്കാലികമായി മരവിപ്പിച്ച് ഇന്നലെ സർക്കാർ ഉത്തരവിറക്കിയിരുന്നു.
റിവ്യൂ ഹർജി സമർപ്പിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുള്ളത്.














































































