രാജ്യസഭയിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് ഉപരാഷ്ട്രപതിയുടെ വിമർശനം. കേന്ദ്രസർക്കാർ ജുഡീഷ്യറിയെ അസ്ഥിരപ്പെടുത്തുന്നു എന്ന സോണിയ ഗാന്ധിയുടെ പരാമർശമാണ് വിമർശനത്തിന് ഇടയാക്കിയത്. പാർലമെൻററി പാർട്ടി യോഗത്തിലാണ് സോണിയ ഗാന്ധി ഈ പരാമർശം നടത്തിയത്. ഇതേ ചൊല്ലി രാജ്യസഭയിൽ ബഹളവും നടന്നു. സോണിയ ഗാന്ധിയുടെ പരാമർശം ശരിയായില്ലെന്നും, അത് അനവസരത്തിൽ ഉള്ളതും ജനാധിപത്യത്തിൽ വിശ്വാസമില്ലെന്ന് ധ്വനിപ്പിക്കുന്നതും ആയിരുന്നു എന്നും ഉപരാഷ്ട്രപതി ജഗദീപ് ധൻകർ അഭിപ്രായപ്പെട്ടു.എന്നാൽ സഭയ്ക്ക് പുറത്ത് നടത്തിയ പ്രസ്താവനയിൽ ചർച്ച വേണ്ടെന്നുള്ള നിലപാടിൽ ആയിരുന്നു കോൺഗ്രസ്.
