പത്തനംതിട്ട: ശബരിമല സന്നിധാനത്തെ പോലീസ് എസ്പിയെ മാറ്റി.എസ്പി ഹരിചന്ദ്ര നായിക്കിനെ പമ്പയിലേക്കാണ് മാറ്റിയത്.പകരം പമ്പയിലെ എസ്പി സുദർശനെ സന്നിധാനം എസ്പിയായി മാറ്റി നിയമിച്ചു.ശബരിമലയിലെ തിരക്ക് നിയന്ത്രിച്ച് പരിചയമുള്ള പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.ഭക്തജനത്തിരക്ക് കണക്കിലെടുത്ത് സന്നിധാനത്തും, പതിനെട്ടാംപടിയിലും അടക്കം ജനത്തിരക്ക് നിയന്ത്രിച്ച് പരിചയമുള്ള പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നു മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിനു ശേഷം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ അനന്തഗോപൻ വ്യക്തമാക്കിയിരുന്നു.
